പരവൂർ: പൂതക്കുളം ഹരിഹരപുരം കിഴക്കേവീട് ദേവീക്ഷേത്രത്തിലെ തിരുന്നാൾ ഉത്സവം 18 ,19 ,20 തീയതികളിൽ നടക്കും.18 ന് രാവിലെ അഖണ്ഡ നാമജപയജ്ഞം, നാമസങ്കീർത്തനം, 7ന് പൊങ്കാല, പറയിടീൽ, ചുറ്റുവിളക്ക്, ചമയവിളക്ക്. 19ന് രാവിലെ ഗണപതിഹോമം, പറയിടീൽ, വൈകിട്ട് ചുറ്റുവിളക്ക്, വിളക്ക്. 20ന് രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, പറയിടീൽ, ഭാഗവതപാരായണം, 10ന് കലശം, 11ന് കലശാഭിഷേകം, വൈകിട്ട് 5ന് ഓട്ടൻതുള്ളൽ, ചമയവിളക്ക്, തുടർന്ന് വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം.