
കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ സംബന്ധിച്ച പരാതി പരിഹാര അദാലത്ത് മാർച്ച് 10ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴിയും വൈകിട്ട് 3ന് പി.എഫ് ഓഫീസിൽ നേരിട്ടും നടത്തും. മൊബൈൽ നമ്പർ, പി.പി.ഒ നമ്പർ എന്നിവ സഹിതം പരാതി നിധി ആപ്പ് കെ നികട്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഇ.പി.എഫ്.ഒ, റീജിയണൽ ഓഫീസ്, കൊല്ലം എന്ന വിലാസത്തിൽ 28ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0474 2767645, 0474 2751872.