പുനലൂർ: വൈദ്യുത സ്കൂട്ടറുകളും ഓട്ടോ റിക്ഷകളും ചാർജ്ജ് ചെയ്യാൻ പുനലൂർ നിയോജക മണ്ഡലത്തിൽ അഞ്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. പനലൂർ അഞ്ചൽ,കുളത്തൂപ്പുഴ, തെന്മല, ആയൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പുനലൂരിൽ ചൗക്ക റോഡിലും അഞ്ചലിൽ കുരുവികോണത്തെ എസ്.വളവിലും കുളത്തൂപ്പുഴ മാർക്കറ്റിന് സമീപത്തും തെന്മലയിൽ ഡാം ജംഗ്ഷന് സമീപത്തും ആയൂരിൽ ജവഹർ സ്കൂളിന് സമീപത്തുമാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കേന്ദ്രങ്ങളുടെ ലിസ്റ്റ് എം.എൽ.എ വൈദ്യുതി ബോഡിന് കൈമാറി. കേരളത്തിൽ 9കോടി രൂപ ചെലവഴിച്ച് 1140കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുനലൂർ മണ്ഡലത്തിൽ 5എണ്ണം ആരംഭിക്കുന്നത്.