
ഓച്ചിറ: വെൽഡിംഗ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മഠത്തിക്കാരാഴ്മ സുധീഷ് ഭവനത്തിൽ പരേതനായ സുശീലന്റെ മകൻ സുധീഷാണ് (31) മരിച്ചത്. ദേശീയപാത പുനർനിർമ്മാണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര ശങ്കരഭവനത്തിൽ സത്യന്റെ വീട് പൊളിക്കുന്നതിനിടെ താത്കാലിക ഷെഡ് ഒരുക്കുമ്പോഴാണ് ഷോക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ വൈദ്യുതി വിച്ഛേദിച്ച് സുധീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലളിത. ഭാര്യ: രമ്യ. മകൾ: സൂര്യ.