അഞ്ചൽ: ഏരൂർ ഗവ. എൽ.പി.എസിനുവേണ്ടി മുൻ മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടു. അജയൻ അദ്ധ്യക്ഷത വഹിച്ചു. സമയബന്ധിതമായി കെട്ടിടം പണിത കോൺട്രാക്ടറെ മുൻ മന്ത്രി കെ. രാജു പൊന്നാട അണിയിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുലേഖ, അജിമോൾ, ഫൗസിയ ഷംനാദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.