കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം പനവേലി 1599-ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിന്റെ പ‌ഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ അഞ്ചാം വാർഷികം 21 മുതൽ 23 വരെ നടക്കും. 21ന് രാവിലെ 7ന് ശാഖാ പ്രസിഡന്റ് കെ.അനിരുദ്ധൻ പതാക ഉയർത്തും. 8ന് ഗുരു ഭാഗവത പാരായണം, വൈകിട്ട് ദീപാരാധന, 22ന് ഭാഗവത പാരായണം, ദീപാരാധന എന്നിവ നടക്കും. 23ന് രാവിലെ 6ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, 9ന് കലശപൂജ, 10.30ന് വിശേഷാൽ പൂജ, 11ന് മരുത്വാമല ശ്രീനാരായണ ധർമ്മ മഠത്തിലെ സ്വാമി അരൂപാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകം, 12ന് ഗുരുപൂജ, വൈകിട്ട് 6ന് ദീപാരാധന. എല്ലാ ശ്രീനാരായണീയരും ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് കെ.അനിരുദ്ധൻ, സെക്രട്ടറി എ.ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.