mla
നഷ്ടപരിഹാരത്തുകയുടെ ചെക്കുകൾ ശാസ്താംകോട്ട സബ് രജിസ്റ്റാർ ഓഫീസിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ എ ഉടമകൾക്ക് കൈമാറുന്നു.

പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കോതപുരം വാർഡിലെ വെട്ടിയതോട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിനോടനുബന്ധിച്ചുള്ള റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. ശാസ്താംകോട്ട സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉടമകൾക്ക് നഷ്ടപരിഹാരത്തുകയുടെ ചെക്കുകൾ കൈമാറി. 15 ഉടമകളുടെ ഭൂമിയാണ് സമാന്തര റോഡിനായി ഏറ്റെടുത്തത്. ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ നാല് പേർക്കാണ് ചെക്ക് നൽകിയത്. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും തുക വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം സുനിത ദാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കലാദേവി ,സബ് രജിസ്ട്രാർ സജീവ്, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ദീപ ഓമനക്കുട്ടൻ, ടി. വിനോദ് എന്നിവർ പങ്കെടുത്തു.