ഓടനാവട്ടം : ആർ. എസ്. പി നേതാവ് ആർ. എസ്. ഉണ്ണിയുടെ 23-ാം ചരമ വാർഷിക ദിനം ആർ. എസ്. പി വെളിയം ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. മാലയിൽ ആക്കാവിള ജംഗ്ഷനിൽ സെക്രട്ടറി ഷാജി ഇലഞ്ഞിവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വെളിയം ഉദയകുമാർ ഉദ്‌ഘാടനം ചെയ്തു. പുതുവീട് കുഞ്ഞിരാമൻ, ജോസ് പരുത്തിയിറ, ഓടനാവട്ടം ഹരീന്ദ്രൻ, പുതുവീട് അശോകൻ, ഷിബു കായില തുടങ്ങിയവർ സംസാരിച്ചു.