photo

കുണ്ടറ: മാമ്മൂട് ജംഗ്ഷനിലെ കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. വെള്ളിയാഴ്ച ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്.

പ്രതിഷേധത്തിന്റെ ഭാഗമായി ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ പ്രവർത്തകരുടെ പ്രകടനം ഓഫീസിന് മുന്നിലെത്തിയപ്പോൾ അക്രമാസക്തമാവുകയായിരുന്നു. കൊടിമരം നശിപ്പിച്ചശേഷം ഓഫീസിനുള്ളിലേക്ക് ഇരച്ചുകയഫി ഫർണീച്ചറുകൾ തകർത്തു. ഓഫീസിൽ പ്രവർത്തകർ ഇല്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. പ്രകടനത്തിന് മുന്നിലും പിന്നിലും പൊലീസ് സംഘമുണ്ടായിരുന്നു. അക്രമം നടത്തിയ പ്രവർത്തകരെ പൊലിസ് ലാത്തി വീശി പിന്തിരിപ്പിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തീരുമാനിച്ച പ്രതിഷേധപ്രകടനവും യോഗവും നിരോധനാജ്ഞയെ തുടർന്ന് നിറുത്തിവച്ചു. ആക്രമണം നടത്തിയ 11 പ്രവർത്തകരെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.