photo

കുണ്ടറ: ഉത്സവത്തോടനുബന്ധിച്ച് സീരിയൽ ബുൾബ് തൂക്കാൻ മരത്തിൽ കയറിയ യുവാവ് 11 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പഴങ്ങാലം തോട്ടത്തിൽ വീട്ടിൽ ഭാസ്‌കരൻപിള്ളയുടെ മകൻ വിഷ്ണുവാണ് (27) മരിച്ചത്.

17ന് രാത്രി 11ഓടെയായിരുന്നു അപകടം.

തേക്കിൽ കയറി അലങ്കാര ബൾബുകളുടെ വയർ ശിഖരങ്ങളിലേയ്ക്ക് എറിയുന്നതിനിടെ സമീപത്തെ 11 കെ.വി ലൈനിൽ കുരുങ്ങുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ വിഷ്ണുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് നാലോടെ മരിച്ചു. സ്വകാര്യബസ് ഡ്രൈവറായിരുന്നു വിഷ്ണു. ഉത്സവസീസണിൽ മൈക്കുസെറ്റ് ജോലിക്കും പോയിരുന്നു. വത്സലാകുമാരിയാണ് അമ്മ. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.