kunnathoor

കുന്നത്തൂർ: നാട് ഭരിക്കുന്നവർ സംയമനത്തോടെ പെരുമാറണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.ബി കോളേജിൽ കെ.എസ്.യു നേടിയ വിജയം അംഗീകരിക്കാതെ നാട്ടിലാകെ അക്രമം അഴിച്ചുവിടുന്നത് അംഗീകരിക്കാനാവില്ല. പൊലീസ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.