
പുത്തൂർ: ശാസ്താംകോട്ട ഡി.ബി കോളേജിലെ കെ.എസ്.യു ക്ലാസ് റെപ്രസെന്റേറ്റീവ് സ്ഥാനാർത്ഥി എസ്.എൻ പുരം വട്ടവിള വീട്ടിൽ ആദിത്യനെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കോട്ടൂർ വെൺമണ്ണൂർ അതുല്യ ഭവനിൽ ആദർശ് (22), തൃപ്പിലഴികം ഇടയ്‌ക്കോട് നിയാസ് മൻസിലിൽ നിയാസ് (26), ഓടനാവട്ടം പരുത്തിയറ ശ്രീകലാ ഭവനിൽ അതുൽകൃഷ്ണൻ (22) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.