
തഴവ: പുതിയകാവ് ചിറ്റുമൂല ഗ്രൗണ്ടിൽ ബൈക്കിന്റെ രജിസ്ട്രേഷൻ പുതുക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ചവറ റിൻസി ഭവനത്തിൽ ജോൺസണാണ് (62) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പരിശോധിക്കേണ്ട വാഹനത്തിന്റെ ബുക്കും പേപ്പറുകളും വെഹക്കിളിന് നൽകിയ ശേഷം ഊഴം കാത്തുനിൽക്കുമ്പോൾ പിന്നിലേയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിേലേക്ക് മാറ്റി. ഭാര്യ: ലിറ്റിൽ ഫ്ലവർ ജോൺസൺ. മക്കൾ: റീജോ ജോൺസൺ, റിൻസി ജോൺസൺ.