കൊല്ലം: ജില്ലയിൽ സി.പി.എം ഭീകരതയ്ക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആരോപി​ച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ഡി.വൈ.എഫ്‌.ഐ, എസ്.എഫ്.ഐ പ്രവർത്തകർ നടത്തുന്ന ആസൂത്രിത അക്രമങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അർദ്ധരാത്രി വീട്ടി​ൽ കയറി അറസ്റ്റ് ചെയ്ത് കള്ളക്കേസി​ൽ കുടുക്കുന്നു. ജില്ലയിൽ പൊലീസ് രാജി​ന് കോൺഗ്രസ് അനുവദിക്കില്ല. അക്രമങ്ങൾക്കെതി​രെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.