കൊല്ലം :കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന തോപ്പിൽ രവിയുടെ അഞ്ചാലും മുട് കുപ്പണയിൽ സ്ഥാപിച്ചിരുന്ന സ്മാരകം തകർത്ത അക്രമികളെ പൊലീസ് അറസ്റ്റു ചെയ്യണമെന്ന് ആർ.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ.അസിസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാസ്താംകോട്ട, പള്ളിത്തോട്ടം എന്നിവിടങ്ങളിൽ ഭരണത്തിന്റെ സ്വാധീനത്താൽ ക്രമസമാധനം തകർക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയനേതാക്കളുടെ സ്മാരകങ്ങൾ തകർക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ഓട്ടോ കത്തിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടും ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്യാതെ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും എ.എ.അസിസ് പ്രസ്താവനയിൽ പറയുന്നു.