കുണ്ടറ: ജനാധിപത്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന സി.പി.എമ്മിന്റെ ധിക്കാരം ജനങ്ങൾ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. മാമ്മൂട് ജംഗ്ഷനിൽ എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, നേതാക്കളായ വിനോദ് കോണിൽ, നസിമുദ്ദീൻ ലബ്ബ, കെ.ബാബുരാജൻ, കെ.ആർ.വി.സഹജൻ, കുരീപ്പള്ളി സലീം, ജ്യോതിർനിവാസ്, സുമേഷ് ദാസ്, പ്രദീപ് ചന്ദനത്തോപ്പ്, വൈ. ഷാജഹാൻ, വിനോദ് കാമ്പിയിൽ, ബിജു ഖാൻ, ഷംനാദ്, ഷുഹൈബ്, വിനീഷ്, അദ്വൈത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

എം.എൽ.എ അപലപിച്ചു
പാർട്ടി ഓഫീസ് തകർത്ത എസ്.എഫ്.ഐയുടെ നടപടിയിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ അപലപിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരെ സി.പി.എം പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.