sndp-
എസ്.എൻ.ഡി.പി യോഗം നീരാവിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം നീരാവിൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.മുകേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് ട്രഷററും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ.ജി.ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സിന്ധു റാണി, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽ കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് ഹുസൈൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.സിബില സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്.കെ.മിനി നന്ദിയും പറഞ്ഞു.