കൊട്ടാരക്കര: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോക്കാട് ഗവ. എൽ.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീനാഥ്, വൈസ് പ്രസിഡന്റ് വിനു വി. നായർ, അംഗങ്ങളായ ഷംല, മായ, ഷിജിന, ദീപ്തി, സന്ധ്യ, ലിപി, അജിത, മാതൃസമിതി പ്രസിഡന്റ് സബീല, പ്രഥമാദ്ധ്യാപിക ദീപ, അദ്ധ്യാപകരായ അഞ്ജു. ദിവ്യ, അമ്പിളി, രഞ്ചു, മുബീന, കുഞ്ഞുമോൾ, ജിബി, അജി എന്നിവർ പങ്കെടുത്തു.