ചടയമംഗലം: എം.സി റോഡ്, അകമണിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച തമിഴ്നാട് തെങ്കാശി, കെ.വി വെള്ളപുരം, ശിവകുമാറിനെ (29) മോഷണ മുതലുമായി ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. ഇന്നലെ വെളുപ്പിനാണ് 120000 രൂപ വിലമതിക്കുന്ന ബാറ്ററികൾ മോഷണം പോയത്. അതുവഴി നൈറ്റ് പെട്രോളിംഗിന് വന്ന ചടയമംഗലം എസ്.ഐ മോനിഷ്, ജി.എസ്.ഐ എഫ്.ആർ മനോജ് എന്നിവർ പ്രതിയെയും കൂട്ടാളിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ മുതലുമായി പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. പിടിയിലായ ശിവകുമാർ മുൻപും ബാറ്ററി മോഷണത്തിന് പിടിയിലായിട്ടുണ്ട്.