
തൊടിയൂർ: കല്ലേലിഭാഗം ഇടക്കുളങ്ങര അനിൽമന്ദിരത്തിൽ പരേതനായ പ്രഭാകരന്റെയും ചന്ദ്രികയുടെയും മകൻ ലാൽകുമാറിനെ (42) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 9ന് കരുനാഗപ്പള്ളി മാളിയേക്കൽ ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജിന് വടക്ക് ഭാഗത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
കരുനാഗപ്പള്ളി പൊലീസ് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇയാൾ അവിവാഹിതനാണ്. സഹോദരങ്ങൾ: അനിൽകുമാർ, അമ്പിളി.