photo-
പോരുവഴി ചിറയിൽ ഡി. വൈ. എഫ്. ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധ സമരം സി.പി.എം ഏരിയാ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ഡി.വൈ.എഫ്.ഐ ചിറയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പോരുവഴി 12, 15 വാർഡ് അംഗങ്ങളുടെ വികസന മുരടിപ്പിനെതിരെയും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ റോഡ് ഉപരോധം സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി റംഷാദ് അദ്ധ്യക്ഷനായി. പോരുവഴി പടിഞ്ഞാറ് മേഖലാ സെക്രട്ടറി ഷാഹിദ് ചിറയിൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സി. ഷെമീർ,​ ബ്രാഞ്ച് സെക്രട്ടറി ബൈജു, മേഖലാ കമ്മിറ്റിയംഗങ്ങളായ ആസിഫ് അഹമ്മദ്,​ റെജീന സജീനി, ഷെഹനാസ് ബാദുഷ എന്നിവർ സംസാരിച്ചു.