krishnankutty

ഓച്ചിറ: പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 67 കാരനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന സ്വദേശി കൃഷ്ണൻകുട്ടിയാണ് (67) പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടുദിവസമായി കുട്ടി മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഓച്ചിറ സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.