unni-

കൊല്ലം : വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ ഉണ്ണി നിവാസിൽ ഉണ്ണി മുരുകൻ (29) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് വാളതുഗലിൽ പാർക്ക് ചെയ്തിരുന്ന ഷാജിയുടെ ഓട്ടോയിൽ നിന്ന് ബാറ്ററി നഷ്ടപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ മറ്റ് വാഹനങ്ങളിൽ നിന്നും ബാറ്ററികൾ നഷ്ടപ്പെട്ടതായി അറിഞ്ഞു. തുടർന്ന് പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാറ്ററി മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ തട്ടാമല നിന്ന് പിടികൂടുകയായിരുന്നു. പൊലീസിനോട് പ്രതി ബാറ്ററി മോഷണം സമ്മതിക്കുകയും മോഷ്ടിക്കുന്ന ബാറ്ററികൾ ആക്രികടകളിൽ വിൽക്കുകയാണ് പതിവെന്നും പറഞ്ഞു. ആശ്രാമത്തുള്ള ആക്രികടയിൽ നിന്ന് മോഷണം പോയ ബാറ്ററികൾ പൊലീസ് കണ്ടെടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അരുൺഷാ, ജെ. ജയേഷ് , ഷാജി, സി.പി.ഒ മാരായ സുമേഷ് ബേബി, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.