athul-

കൊല്ലം : മദ്ധ്യവയ്‌സ്‌ക്കയെ വീട്ടിൽ കയറി ആക്രമിച്ചയാൾ പൊലീസ് പിടിയിലായി. പുന്തലത്താഴം പയറ്റുവിള വീട്ടിൽ അതുൽ (ബാലു, 32) ആണ് പിടിയിലായത്. ഇയാൾ മദ്ധ്യവയസ്‌ക്കയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും അവരെ കടന്ന് പിടിച്ച് മാനഹാനി വരുത്തുകയുമായിരുന്നു. ഇയാളെ കുറിച്ച് ഭാര്യയോട് അപാവാദം പറഞ്ഞുവെന്നാരോപിച്ചാണ് ആക്രമണം. ഇയാൾ മുൻപും ഇവരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അതിക്രമിച്ച് കടന്നതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ഇരവിപുരം പൊലീസ് കേസെടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജയേഷ്, അരുൺഷാ, അജിത്ത് സി.പി.ഒ ശോഭ, മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.