കൊട്ടാരക്കര: ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന വെട്ടിക്കവല ബ്ളോക്കിൽ ആരംഭിക്കുന്ന സംരംഭ വികസന പദ്ധതിയിൽ മൈക്രോ സംരംഭക കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ളോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 25നും 40നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗമോ, കുടുംബശ്രീ അംഗമുള്ളവരുടെ കുടുംബാംഗമോ ആയ പ്ളസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യാനുള്ള മികവ് എന്നിവ അഭികാമ്യം. അപേക്ഷകൾ അതാത് സി.ഡി.എസ് ഓഫീസുകളിൽ 25ന് വൈകിട്ട് 5ന് മുൻപായി നൽകണം. ഫോൺ: 0474- 2794692