കൊട്ടാരക്കര: കുടുംബശ്രീയുടെ കേരള ചിക്കൻ സ്റ്റോർ പുത്തൂരിൽ പ്രവർത്തനം തുടങ്ങി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം എ.അജി ആദ്യ വില്പന നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ എൽ.ശ്രീജാകുമാരി, ഷെർമി മധു, ശശികല പ്രകാശ്, മഠത്തിനാപ്പുഴ അജയൻ, പഴവറ സന്തോഷ് എന്നിവർ സംസാരിച്ചു.