ചടയമംഗലം: ചടയമംഗലം ജടായു ലയൺസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ചക്ര കസേര നൽകി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി.നായർ, എം.ബാബുരാജൻ, ഡി.രഞ്ജിത്ത്, ശ്രീജാകുമാരി, വി.ഹരിദാസൻ,എ.ടി.ഒ രാജേഷ് എന്നിവർ സംസാരിച്ചു. പൊതു ഇടങ്ങളിലും അംഗപരിമിതർക്കും വയോജനങ്ങൾക്കുമായി ചക്ര കസേരകൾ നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോയിൽ ചക്ര കസേര നൽകിയത്.