കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമ്മ മനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ ആരംഭിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ജീവകാരുണ്യപ്രവർത്തകനായ ഓച്ചിറ സജി നിർവഹിച്ചു. അമ്മ മനസ് കൂട്ടായ്മ ചെയർപേഴ്സൺ മാരിയത്ത് അദ്ധ്യക്ഷയായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. സുശീല ദേവരാജൻ, ഡോ.സുജിത് സത്യൻ, പുഷ്പ രാജൻ, ഉദയകുമാർ പാവുമ്പ , ശകുന്തള അമ്മവീട്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷംനാദ് ചെറുകര, നഗരസഭാ കൗൺസിലർ ബീനാ ജോൺസൺ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഗീതാകുമാരി, മായാ ഉദയകുമാർ, ചിത്ര,നദീറാ കാട്ടിൽ, വിജയലക്ഷ്മി ഓച്ചിറ , ഹസീന കുലശേഖരപുരം, രമ പാവുമ്പ, ഷീബാ ബിനു, സരിതാ മോഹൻ ആലപ്പാട്, നെസി മണപള്ളി , മായാമാലുമേൽ, ഗീതകുമാരി കരുനാഗപ്പള്ളി, ജലജ കരുനാഗപ്പള്ളി തുങ്ങിയവർ പങ്കെടുത്തു.