കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്ര് അംഗമായിരുന്ന
എൻ.ശ്രീധരൻ മുപ്പത്തിയേഴാമത് അനുസ്മരണം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. രാവിലെ ആലപ്പുഴ വലിയ ചുടുകാടിലെ സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. വൈകിട്ട് കുലശേഖരപുരം പുളിനിൽക്കും കോട്ടയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി.ഉണ്ണി, സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി .രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ, പി.ആർ.വസന്തൻ, എ.അനിരുദ്ധൻ, വസന്ത രമേശ് തുടങ്ങിയവർ പങ്കെടുത്തു.