തഴവ : കാവ്യകൈരളി പുരസ്‌കാരം നേടിയ കുതിരപ്പന്തി ഗവ. എൽ.പി സ്ക്കൂൾ അദ്ധ്യാപിക സന്ധ്യ ശ്രീകുമാറിനെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ എസ്. എം. സി ചെയർമാൻ വിജു കിളിയൻതറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ മഹേഷ് എം.എൽ.എയാണ് ആദരിച്ചത്. ആർ.സുജ, സലിം അമ്പീത്തറ, എസ്.സദാശിവൻ, ഡി.എബ്രഹാം, ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, ഷാജി സോപാനം, കൂടത്തറ ശ്രീകുമാർ, വി.രാജഗോപാൽ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. പ്രഥമ അദ്ധ്യാപിക ജാനമ്മ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.അനിതകുമാരി നന്ദിയും പറഞ്ഞു.