കൊട്ടാരക്കര : നക്ഷത്രസത്രഇഷ്ടിയാഗം 2022 ന്റെ ആലോചനയ്ക്കും സംഘടക സമിതി രൂപീകരണത്തിനുമായി ഇന്ന് പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി ശ്രീ ഭഗവതീ ക്ഷേത്രത്തിൽ രാവിലെ 10 മണിക്ക് നടത്തുവാൻ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു. കൊല്ലം ജില്ലയിൽ നിരോധനാജ്ഞയുള്ളതിനാൽ യോഗം മറ്റൊരു ദിവസം നടത്തുമെന്ന് തന്ത്രി ചെറുപോയ്ക മുടിപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരര് സോമയാജിപ്പാടും അയിരൂർക്കുഴി ശ്രീ ഭഗവതീ ക്ഷേത്രം പ്രസിഡന്റ് വി. രാജേന്ദ്രനും സെക്രട്ടറി കെ. ബാബുവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മാറ്റിവച്ച തീയതി പിന്നീട് അറിയിക്കും.