padivathil

കൊല്ലം: ഭുവനേശ്വർ ആസ്ഥാനമായ ഈസ്​റ്റ് കോസ്​റ്റ് റെയിൽവേയുടെ ഗാര്യേജ് വർക്ക് ഷോപ്പ്, ഖുർദ്ര, ചമ്പൽപ്പൂര്, വാൾട്ടയർ ഡിവിഷനുകളിലേക്ക് 756 അപ്രന്റീസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫി​റ്റർ, വെൽഡർ (ജി & ഇ), ഇലക്ട്രീഷ്യൻ, മെഷിനിസ്‌​റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക്, വയർമാൻ, കാർപെൻഡർ, ഷീ​റ്റ് മെ​റ്റൽ വർക്കർ, പെയിന്റർ, മെക്കാനിക്ക് (എം.വി), ടർണർ, ഡ്രാഫ്‌റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, പ്ലംബർ, മേസൺ എന്നീ ട്രേഡുകളിലാണ് അപ്രന്റീസ്‌ തിരഞ്ഞെടുപ്പ്. ഏതെങ്കിലും ഒരു ഡിവിഷനിലേയ്ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഉദ്യോഗാർത്ഥിയോ രക്ഷിതാവോ റെയിൽവേയുമായി കരാർ ഒപ്പിടണം. അപേക്ഷ അയച്ചതിന് ശേഷം അത് പ്രിന്റെടുത്ത് സൂക്ഷിക്കണം. സെലക്ഷൻ സമയത്ത് നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അൻപത് ശതമാനം മാർക്കോടെ പത്താംക്ലാസ് ജയമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി അല്ലെങ്കിൽ എസ്.ടി.വി.ടി) അധികയോഗ്യതയായി കണക്കാക്കും. യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം 2022 മാർച്ച് 7ന് 15നും 24നും മദ്ധ്യേ. യോഗ്യരായവർക്ക് നിയമാനുസൃത ഇളവ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ ഒഴികെയുള്ളവർക്ക് അപേക്ഷാഫീസ് 100 രൂപ. അവാസാനതീയതി മാർച്ച് 7ന് വൈകിട്ട് 5 വരെ. ഓൺലൈനായി അപേക്ഷ അയക്കേണ്ട വിലാസം: www.rrcbbs.org.in. ഞായർ, അവധി ദിവസങ്ങളൊഴികെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ ബുദ്ധിമുട്ടുകളുണ്ടായാൽ രാവിലെ 10 മുതൽ 5 വരെ വിളിക്കേണ്ട ഫോൺ: 8125930726 (ടെക്‌നിക്കൽ വിഷയം), 8455885645 (അഡ്മിനിസ്ട്രേഷൻ).