a
കളഞ്ഞ് കിട്ടിയ പേഴ്സ് എഴുകോൺ സ്റ്റേഷനിലെ സി.പി.ഒ ബിനിൽ മോഹൻ ഉടമസ്ഥനെ തിരികെ ഏൽപ്പിക്കുന്നു. എസ്.എച്ച്.ഒ ശിവപ്രകാശ് സമീപം

എഴുകോൺ: കളഞ്ഞ് കിട്ടിയ, പൈസ അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ച് എഴുകോൺ പൊലീസ്. എഴുകോൺ സ്റ്റേഷനിലെ സി.പി.ഒ ബിനിൽ മോഹനാണ് പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. കഴിഞ്ഞ 15 ന് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴാണ് വഴിയരികിൽ നിന്ന് പേഴ്സ് ലഭിച്ചത്. അതിൽ ആധാർ കാർഡ് അടക്കമുള്ള രേഖകളും പെൻഷനും പെൻഷൻ പിൻവലിച്ച രസീതും ഉണ്ടായിരുന്നു. ആധാർ കാർഡിൽ നിന്ന് ലഭിച്ച നമ്പരിൽ ബന്ധപ്പെട്ട് ഉടമസ്ഥനായ ഉമ്മന്നൂർ സ്വദേശി കുഞ്ഞുകുട്ടിയെ വിവരം അറിയിച്ചു. തുടർന്ന് എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശിന്റെ സാന്നിദ്ധ്യത്തിൽ പേഴ്സ് തിരികെ നൽകി.