1-
കേരള വാട്ടർ അതോറി​ട്ടി സ്​റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പീരങ്കി മൈതാനത്തോട് ചേർന്നുള്ള വാട്ടർ അതോറി​ട്ടി ഓഫീസിന് മുന്നിൽ നടത്തി​യ ഉപവാസ സമരം എ.ഐ.സി.സി അംഗം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചരിത്ര പ്രസിദ്ധമായ കൊല്ലം പീരങ്കി മൈതാനം കോൺക്രീ​റ്റ് നിർമ്മിതികളാൽ തകർക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാരും കോർപ്പറേഷനും പിന്തിരിയണമെന്ന് എ.ഐ.സി.സി അംഗം ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ വാട്ടർ അതോറി​ട്ടി ഓഫീസിനു മുന്നിൽ നടത്തി​യ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷൈൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ്, അഡ്വ. ശുഭദേവൻ, പി.ആർ. പ്രതാപചന്ദ്രൻ, ബിജു തുടങ്ങിയവർ സംസാരിച്ചു.