കൊല്ലം: തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി 'അധികാര വികേന്ദ്രീകരണം കാൽനൂറ്റാണ്ട്' വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ എം.എൽ.എയും സെൻ. കമ്മിറ്റി അംഗവുമായ കെ. പ്രകാശ് ബാബു വിഷയാവതരണം നടത്തി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.
സംസ്ഥാനതല പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിൽ ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജില്ലയിലെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ്, മഹാത്മാ പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ അഫ്സാന പർവീൺ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെ. ഷാഹിദ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജയദേവി മോഹൻ, റീജിയണൽ ജോയിന്റ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, പി.എ.യു പ്രോജക്ട് ഡയറക്ടർ ടി.കെ. സയൂജ, ടൗൺ പ്ലാനർ എം.വി. ശാരി, എക്സി. എൻജിനിയർ കെ. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.