തൊടിയൂർ: പുലിയൂർ വഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ജവാൻ ഓയിൽ മില്ലിന്റെ ഉദ്ഘാനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ ആദ്യവിൽപ്പന നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സദാശിവൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ, തൊടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.ഒ.കണ്ണൻ, അംഗങ്ങളായ തൊടിയൂർ വിജയകുമാർ, ബിന്ദുവിജയകുമാർ,അസി. ഡി.ഐ.ഒ .ഗ്ലാഡ് വിൻഅലോഷ്യസ്, പി.എൻ.ലത, ആർ.രഞ്ജിത്ത്കുമാർ, എം.സി.വിനോദ്, പി.കെ.ജയപ്രകാശ്, എൻ.അജയകുമാർ, എസ്.ശരത്കുമാർ,എസ്.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.