 
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ ചിറയുടെ നവീകരണം ആരംഭിച്ചു. നവീകരണ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനീഷ്, ആർ. സജിലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവ്, മായകുമാരി, സുശീലാമണി, വാർഡ് മെമ്പർ രാജീവ് കോശി, സൈമൺ അലക്സ്, സി.ബി. പ്രകാശ്, അലക്സാണ്ടർ കോശി, വി.എസ്.അനീഷ് , റോയി തങ്കച്ചൻ, ബ്ലോക്ക് സെക്രട്ടറി പ്രസാദ് എന്നിവർ സംസാരിച്ചു.