അഞ്ചൽ: സി.പി.ഐ കോമളം ബ്രാഞ്ച് സമ്മേളനം മുൻ മന്ത്രിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ. വാസവൻ, ലിജു ജമാൽ, സി. ഹരി, മുരളി, ഗിരിജ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ. രാജുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.