പുത്തൂർ: കോൺഗ്രസ് കുളക്കട മണ്ഡലം പ്രസിഡന്റായി ജോൺസൻ ഡാനിയേൽ കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി അലക്സിൽ നിന്ന് ചുമതലയേറ്റെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്തു . നെല്ലിവിള വർഗീസ്, പാത്തല രാഘവൻ, ഒ. രാജൻ,പൂവറ്റൂർ സുരേന്ദ്രൻ, പ്രൊഫ. ജോൺസൻ, എം.ആർ. ചന്ദ്രശേഖരപിള്ള, കെ.വി .അനിൽ,അനീഷ് പെരുംകുളം, സുശീല സദാനന്ദൻ, രാഹുൽ പെരുംകുളം, വർഗീസ് പൂവറ്റൂർ, രാജി, ലാൽജി, മോഹനൻ, വിഷ്ണുകുളക്കട, സുദർശൻ തുടങ്ങിയവർ സംസാരിച്ചു.