
കൊല്ലം: എൻ.എസ്.എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സ്ഥാനാർത്ഥി കാരുവിള ശശി നൽകിയ ഹർജി ശാസ്താംകോട്ട മുൻസിഫ് കോടതി തളളി. എൻ.എസ്.എസ് നേതൃത്വം പിന്തുണക്കുന്ന കെ.ആർ. ശിവസുതൻപിളളയുടെ നേതൃത്വത്തിലുളള പാനലും കാരുവിള ശശിയുടെ പാനലും തമ്മിലാണ് മത്സരം. എൻ.എസ്.എസ് നേതൃത്വം ശിവസുതൻ പിളളയുടെ പാനലിനെ സഹായിക്കുന്നതായും റിട്ടേണിംഗ് ഓഫീസറെ മാറ്റണമെന്നും കോടതി മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എൻ.എസ്.എസ് രജിസ്ട്രാർ, ഇലക്ഷൻ ഓഫീസർ സി.അനിൽകുമാർ, എം.അനിൽകുമാർ, കെ. ആർ.ശിവസുതൻപിളള എന്നിവരായിരുന്നു എതിർകക്ഷികൾ