പുനലൂർ: എസ്.എൻ.ഡി.പിയോഗം വന്മള 4561-ാം നമ്പർ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 3-ാം വാർഷികം 23ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 6ന് ഉഷ പൂജ, 8ന് കലശാഭിഷേകം, ഗുരു പൂജ,10ന് ചേരുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ മുഖ്യപ്രഭാഷണംനടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ,വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖ വൈസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി മനോജ്ഗോപി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് അന്നദാനവും നടക്കും.