ഏരൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പെൻഷൻ ഭവനിലും പരിസരത്തും സാമൂഹ്യ വിരുദ്ധ ശല്യം പെരുകുന്നതായി പരാതി. പെൻഷൻ ഭവനിലെ ഇലക്ട്രിക് ഉപകരണങ്ങൾ നശിപ്പിയ്ക്കുകയും കെ.എസ്.ഇ.ബി റീഡിംഗ് മീറ്റർ മുറിച്ചു കൊണ്ട് പോവുകയും ചെയ്തു. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കുകയും സാമൂഹ്യ വിരുദ്ധർക്കെതിര ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കെ.എസ്.എസ്.പി.യു ഏരൂർ യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.