raju-
ഗാന്ധിഭവനിൽ ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അനുസ്മരണം മുൻ മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഉമ്മന്നൂർ ഗോപാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം പത്തനാപുരം ഗാന്ധിഭവനിൽ മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്‌ഘാടനംചെയ്തു .

ഉമ്മന്നൂർ ഗോപാലകൃഷ്ണന്റെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ഡോ.തോട്ടം ഭുവനചന്ദ്രൻ നായർ, കൂടൽ ശോഭൻ, രശ്മി രാജ്, ആർ. രവീന്ദ്രൻപിള്ള, അനിൽ ആഴാവീട്, ജ്യോതിലക്ഷ്മി, മിനി ചിതറ, പി.എസ്.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും പ്രദീപ് ഗുരുകുലം നന്ദിയും പറഞ്ഞു.