കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം കിളികൊന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് എ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി ടി.പി. അഭിമന്യു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ്.ആർ. രാഹുൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ഡി. അനിൽ, എ.എം. റാഫി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുജിത് കുമാർ, ഷെമീർ, ബിനുദാസ്, പ്രസന്നൻ, പത്മനാഭൻ, ബ്ളോക്ക് ട്രഷറർ കാർത്തിക് നകുലൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എ.ഡി. അനിലിനെയും കൺവീനറായി ഗോകുലിനെയും തിരഞ്ഞെടുത്തു.