photo
വി. ബാലകൃഷ്ണൻ അനുസ്മരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വി. ബാലകൃഷ്ണനെ അനുസ്മരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ലോക്കൽസെക്രട്ടറി പ്രവീൺ മനയ്ക്കൽ,​ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ഏരിയാകമ്മിറ്റി സെക്രട്ടറി പി.കെ. ജയപ്രകാശ്, ജി.സുനിൽ, ബി.സജീവൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.