 
കടയ്ക്കൽ: 2020-21 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച പ്രകടനം നടത്തിയ പഞ്ചായത്തിനുള്ള പുരസ്കാരം ജില്ലാ കളക്ടർ അഫ്സാന പർവ്വീണിൽ നിന്ന് കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു ഏറ്റുവാങ്ങി. സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ പോയ സാമ്പത്തിക വർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശതമാനത്തിലെ
വർദ്ധനവും തൊഴിലുറപ്പ് ജോലികളുടെ മാർഗ നിർദ്ദേശങ്ങളുടെ പരിമിതിയിൽ നിന്ന് ഭാവനാപൂർണമായി നടപ്പിലാക്കിയ പദ്ധതികളുമൊക്കെയാണ് പഞ്ചായത്തിനെ വീണ്ടും അവാർഡിന് അർഹമാക്കിയത് കാലിത്തൊഴുത്തുകൾ ആടുകളുടെയും കോഴികളുടെയും കൂടുകൾ, ഗ്രാമീണ റോഡുകളുടെ നിർമ്മാണം തുടങ്ങി വിവിധ പദ്ധതികളാണ് ഈ കാലയളവിൽ യാഥാർത്ഥ്യമായത് . 2016-17, 2017-18 വർഷങ്ങളിലും കുമ്മിൾ ഗ്രാമ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.