liju-49

പത്തനാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പിറവന്തൂർ അലിമുക്ക് ആനക്കുളത്ത് ബിജുവിലാസത്തിൽ ലിജുവാണ് (ആച്ചു, 49) മരിച്ചത്.

ജനുവരി 21ന് ഒറ്റക്കല്ലിൽ വച്ച് ടെമ്പോയും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് 4ന് അലിമുക്ക് ആനകുളത്ത് കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം 6ന് തെന്മല ഒറ്റക്കൽ വീട്ടുവളപ്പിൽ.

പിതാവ്: രാമചന്ദ്രൻ. മാതാവ്: തങ്കമണി. ഭാര്യ: ഉഷ. മക്കൾ: അഭിരാമി, അഭിറാം. സഹോദരങ്ങൾ: ആർ. ബിജു, ആർ. ഷിജു, ടി. ബിജി (പിറവന്തൂർ ഗ്രാമപഞ്ചായത്ത് അംഗം).