
കൊല്ലം: പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. പീരങ്കി മൈതാനം സംരക്ഷിച്ച് നിലനിറുത്തണണമെന്ന നിലപാടിനാണ് സാദ്ധ്യത.