
കൊട്ടിയം: തൊഴിലുറപ്പ് പദ്ധതിയിലെ മികവ് പരിഗണിച്ച് മയ്യനാട് ഗ്രാമ പഞ്ചായത്തിന് മഹാത്മ പുരസ്കാരം. 2020- 2l സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 13 റോഡുകളാണ് പഞ്ചായത്തിൽ പൂർത്തീകരിച്ചത്. എല്ലാ മിച്ചഭൂമികളും കൃഷിയോഗ്യമാക്കി. കൊവിഡ് കാലത്തും 100 ദിവസത്തെ തൊഴിൽ നൽകാനായെന്ന് പ്രസിഡന്റ് ഷാഹിദ, സെക്രട്ടറി സജീവ് മാമ്പറ എന്നിവർ അറിയിച്ചു.