ഏരൂർ: അഗസ്ത്യക്കോട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്ന് വിളിച്ചു ചൊല്ലി പ്രായ്ശ്ചിത്തം ഉണ്ടായിരിക്കും. ഇതിനായി ഭക്തജനങ്ങൾ പിടിപ്പണവുമായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. 22 ന് രാവിലെ 7 മണിമുതൽ പൊങ്കാല മഹോത്സവം നടക്കും. എല്ലാ ദിവസവും രാത്രി ക്ഷേത്ര മേജർ സെറ്റ് കഥകളി ഉണ്ടായിരിയ്ക്കും. മഹാശിവരാത്രി ദിവസം വേകുന്നേരം ക്ഷേത്രസന്നിധിയിൽ ചെണ്ടമേളം,പഞ്ചാരിമേളം,മുത്തുക്കുട,കെട്ടുകാളകൾ തുടങ്ങിയവയുടെ അകമ്പടിയോടെ തിടമ്പെഴുന്നള്ളിപ്പ് നടക്കും.ശിവരാത്രി ആഘോഷങ്ങൾക്ക് ശേഷം നടക്കുന്ന ക്ഷേത്ര വികസന പ്രവർത്തനങ്ങളിലും ഇരട്ടക്കൊടിമര നിർമ്മാണമടക്കമുള്ള പ്രവർത്തനങ്ങളിലും ഭക്തജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നന്ദകുമാറും ഉത്സവ കമ്മിറ്റി കൺവീനർ അരുൺ ചന്ദ്രശേഖറും അഭ്യർത്ഥിച്ചു.